വാക് ഇന്‍ ഇന്റര്‍വ്യൂ
ഖരമാലിന്യ സംസ്കരണം, ബയോമെഡിക്കല്‍ മാലിന്യ സംസ്ക്കരണം എന്നിവയുടെ ഭാഗമായി പരിശോധനകള്‍ നടത്തുന്നതിന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എറണാകുളം ജില്ലാ കാര്യാലയം ഒന്നിലേക്ക് ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയോഗിക്കുന്നതിനായി വാക് - ഇന്‍ - ഇന്റര്‍വ്യൂ നടത്തുന്നു.നിയമനം നാല് മാസത്തേക്ക്. പ്രായപരിധി 40 വയസ്.ഒഴിവുകളുടെ എണ്ണം മൂന്ന്
വിദ്യാഭ്യാസ യോഗ്യത:അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബിടെക് ബിരുദം (സിവില്‍ എഞ്ചിനീയറിംഗ്/ എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ്/ കെമിക്കല്‍ എഞ്ചിനീയറിംഗ്)
ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഒമ്പതിന് രാവിലെ 11 ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എറണാകുളം ജില്ലാ കാര്യാലയം - ഒന്നില്‍ ഹാജരാകണം.
ഫോണ്‍: 0484-2207783,84,85
- Log in to post comments