Skip to main content

വാണിജ്യ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം

പത്തോ അതിൽ കൂടുതലോ തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മാണ പ്രവൃത്തി ചെയ്യുന്ന ജില്ലയിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി രജിസ്റ്റർ ചെയ്യണമെന്നും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്നും ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.  അല്ലാത്തപക്ഷം പരിശോധനാവേളയിൽ ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് (റഗുലേഷൻ ഓഫ് എംപ്ലോയ്‌മെന്റ് ആന്റ് കണ്ടീഷൻ ഓഫ് സർവ്വീസ്) ആക്ട് പ്രകാരം നിയമാനുസൃത നടപടികൾ സ്വീകരിക്കും. നിർമ്മാണ മേഖലയിൽ അതിഥി തൊഴിലാളികളെ  ജോലി ചെയ്യിപ്പിക്കുന്ന കരാറുകാർ/ഉടമകൾ അതിഥി തൊഴിലാളി രജിസ്‌ട്രേഷനും ചെയ്യണം. ഫോൺ: 0497 2700353

date