Post Category
പുതിയ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം
കേരളത്തിലെ ഗവ. ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ എൽ.എൽ.എം കോഴ്സ് പ്രവേശനത്തിന് രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു. വിദ്യാർഥികൾക്ക് പുതിയ ഓൺലൈൻ ഓപ്ഷനുകൾ 10ന് ഉച്ചയ്ക്ക് 2 വരെ രജിസ്റ്റർ ചെയ്യാം. രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
പി.എൻ.എക്സ്. 128/2025
date
- Log in to post comments