Post Category
ലൈബ്രറി പുസ്തകവിതരണം
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവ്വീസസ് എക്സാമിനേഷൻ ട്രെയിനിങ് സൊസൈറ്റിയിലേക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. ദി പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവ്വീസസ് എക്സാമിനേഷൻ ട്രയിനിങ് സൊസൈറ്റി, ഗ്രൗണ്ട് ഫ്ലോർ, അംബേദ്ക്കർ ഭവൻ, ഗവ. പ്രസിന് സമീപം, മണ്ണന്തല, തിരുവനന്തപുരം – 695015 എന്ന വിലാസത്തിൽ 15 ന് വൈകിട്ട് 3 മണിക്കകം പ്രൊപ്പോസൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് : 0471-2533272.
പി.എൻ.എക്സ്. 131/2025
date
- Log in to post comments