Skip to main content

അറിയിപ്പുകൾ

 

കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌ക്കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 1500 രൂപ വീതം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. മുന്‍വര്‍ഷം വാര്‍ഷിക പരീക്ഷയില്‍ 90 ശതമാനവും അതില്‍ കൂടുതല്‍ മാര്‍ക്കും, 2.50 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരെയുമാണ് പദ്ധതി പ്രകാരം പരിഗണിക്കുന്നത്. വിദ്യാര്‍ഥികള്‍ സ്‌ക്കൂളുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 20. ലഭ്യമായ അപേക്ഷകള്‍ സ്‌ക്കൂള്‍ അധികൃതര്‍ egrantz 3.0 പോര്‍ട്ടല്‍ മുഖേന 2025 ജനുവരി 31 നകം ഓണ്‍ലൈന്‍ വഴി ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ (അപേക്ഷാ ഫോറം മാതൃക ഉള്‍പ്പടെ) www.egrantz.kerala.gov.in, www.bcdd.kerala.gov.in വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 - 2983130.    

 

 

 ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍; അപേക്ഷ ക്ഷണിച്ചു

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടു കൂടി തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994926081.

 

 കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്കുള്ള 

 ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 15 മുതല്‍

 

   കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയായ'സബ് മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍' (കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി) കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌കരണ, മൂല്യ വര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ നല്‍കും.

  വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 60 ശതമാനം വരെയും കര്‍ഷകരുടെ കൂട്ടായ്മകള്‍, എസ്എച്ച്ജികള്‍, എഫ്പിഒകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവര്‍ക്ക് 'കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍' (കസ്റ്റം ഹയറിംഗ് സെന്ററുകള്‍) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും യന്ത്രവത്കരണ തോത് കുറവായ പ്രദേശങ്ങളില്‍ 'ഫാം മെഷിനറി ബാങ്കുകള്‍' സ്ഥാപിക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം നിരക്കില്‍ എട്ടുലക്ഷം രൂപയും സാമ്പത്തിക സഹായം നല്‍കും.

       2024-25 സാമ്പത്തിക വര്‍ഷത്തെ അപേക്ഷകള്‍ ഓണ്‍ലൈനായി ജനുവരി 15 മുതല്‍ http://agrimachinery.nic.in/indexഎന്ന വെബ് സൈറ്റ് മുഖേന നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ എറണാകുളം കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഓഫീസ്, കൃഷിഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും അറിയാം. (ഇ-മെയില്‍ :aeeagriekm@gmail.com) (ഫോണ്‍- 0484-2422974, 9496246073, 9847529216, 9746557998).

 

 

 യുവജന കമ്മീഷന്‍  ദേശീയ യുവജന ദിനാഘോഷം 15 ന്

 

സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ യുവജന ദിനാഘോഷം ജനുവരി 15 ന് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, തൈക്കാട് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ സംഘടിപ്പിക്കുന്ന യുവജന ദിനാഘോഷത്തിന്റെ ഉദ്ഘാടനം രാവിലെ 10 ന് യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. യുവജനദിനാഘോഷത്തോടനുബന്ധിച്ച് യുവജന കമ്മീഷന്‍ സംസ്ഥാനതലത്തില്‍ നടത്തിയ ഇ.എം.എസ് സ്മാരക പ്രസംഗ മത്സരത്തിന്റയും ചെസ്സ് മത്സരത്തിന്റെയും വിജയികള്‍ക്കുള്ള സമ്മാനദാനവും വിവിധ കലാപരിപാടികളും ചടങ്ങില്‍ സംഘടിപ്പിക്കും.

date