Skip to main content

ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2024-25 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ പുതിയതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in വഴി 14 മുതൽ 16 ന് ഉച്ചയ്ക്ക് 2  മണി വരെ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം ലഭിച്ചവർ  പുതിയ നിരാക്ഷേപപത്രം (എൻ.ഒ.സി) ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. അലോട്ട്‌മെന്റ് 17 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്:  0471-2560363, 364.

പി.എൻ.എക്സ്. 193/2025

date