സർവ്വം സന്നദ്ധമീ യുവ നിര
ഉന്നത വിദ്യാഭ്യാസ കോൺകേവിന്റെ മികച്ച നടത്തിപ്പിന് കൈയ്യടി അർഹിക്കുന്ന ഒരു കൂട്ടരാണ് കുസാറ്റ് നാഷണൽ സർവീസ് സ്കീം യൂണിറ്റ്. രണ്ടുദിവസമായി നടക്കുന്ന കോൺക്ലേവിൽ മികച്ച സംഘടന മികവോടെ എൻഎസ്എസ് സന്നദ്ധപ്രവർത്തകർ പ്രശംസ പിടിച്ചു പറ്റി.
കോൺക്ലേവിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ തന്നെ കുസാറ്റ് ക്യാമ്പസിൽ എൻഎസ്എസ് പ്രവർത്തകരുടെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
നിലവിൽ ആയിരത്തിലധികം വരുന്ന സന്നദ്ധ പ്രവർത്തകരാണ് കുസാറ്റ് എൻഎസ്എസ് യൂണിറ്റിലുള്ളത്. ഇതിൽ നിന്നും 100 പ്രവർത്തകർ വീതം രണ്ടുദിവസം നടന്ന
കോൺക്ലേവിൽ സന്നദ്ധ പ്രവർത്തനത്തിൽ പങ്കെടുത്തു.
കോൺക്ലേവ് സെമിനാർ വേദികൾ, .എക്സിബിഷൻ സെന്റർ, രജിസ്ട്രേഷൻ വിഭാഗം, ഭക്ഷണം, സാംസ്കാരിക പരിപാടികൾ എന്നിവയുടെ നടത്തിപ്പിൽ സഹായിക്കുക എന്നിങ്ങനെ തരം തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.
കുസാറ്റ് ക്യാമ്പസിൽ നടക്കുന്ന പരിപാടികൾക്ക് എൻഎസ്എസ് അംഗങ്ങൾ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങാറുണ്ടെന്ന് കുസാറ്റ് എസ് എം എസ് അസിസ്റ്റന്റ് പ്രൊഫസറും എൻഎസ്എസ് കോഡിനേറ്ററുമായ ഡോ. രമ്യ രാമചന്ദ്രൻ പറഞ്ഞു.
- Log in to post comments