കേരള രാജ്യാന്തര ഊര്‍ജ മേള - ഓണ്‍ലൈന്‍ മെഗാ ക്വിസ്
ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ
എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 7,8,9 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവലിനോടനുബന്ധിച്ച് മെഗാക്വിസ് മത്സരം സംഘടിപ്പിക്കും.ആദ്യഘട്ട മത്സരം ഓണ്‍ലൈനായി ഫെബ്രുവരി 2 വൈകീട്ട് 3 മണിക്ക് നടക്കും. ആദ്യഘട്ട മത്സര വിജയികള്‍ ഫെബ്രുവരി 9 ന് ഐ ഇ എഫ് കെ വേദിയില്‍ വെച്ച് നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടും. പ്രശസ്തിപത്രം, ഫലകം എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികള്‍ക്ക് ലഭിക്കും.
എല്ലാ പ്രായത്തിലും ഉള്ളവര്‍ക്ക് മത്സരിക്കാന്‍ സാധിക്കുന്ന മെഗാക്വിസില്‍ ക്യു ആര് കോഡ് സ്കാന്‍ ചെയ്ത് മത്സരാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ emck@keralaenergy.gov.in. വെബ്സൈറ്റില്‍ ലഭ്യമായ ക്യു ആര് കോഡ് സ്കാന്‍ ചെയ്യേണ്ടതാണ്. ഇതിനായി വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതും ഇമെയിലില്‍ ലഭിക്കുന്ന ഒ ടി പി ഉപയോഗിച്ച് രജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടതുമാണ്.രജിസ്ട്രേഷന് സമയത്ത് നല്കിയ ഇമെയില്‍ ഐഡിയില്‍ ഓണ്‍ലൈന്‍ ക്വിസ് സംബന്ധിച്ച അറിയിപ്പ് ലഭിക്കും.മത്സരം വ്യക്തിഗതമാണ്.രജിസ്ട്രേഷനുള്ള അവസാന തീയതി 2025 ജനുവരി 26.
ഫോണ്‍: 0471-2594922
- Log in to post comments