Skip to main content

മുനമ്പം കമ്മീഷൻ - അടുത്ത ഹിയറിംഗ് 23ന്

മുനമ്പം ഭൂപ്രശ്നം  സംബന്ധിച്ച് സർക്കാർ നിയോഗിച്ച കമ്മീഷൻ്റെ അടുത്ത സിറ്റിംഗ് ജനുവരി 23 ന് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ്   സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ കമ്മീഷൻ്റെ രണ്ടാമത്തെ സിറ്റിംഗ് ഇന്നലെ ( ബുധൻ) കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. വഖഫ് ബോർഡിൻ്റെയും മുനമ്പം ഭൂസംരക്ഷണ സമിതിയുടെയും പ്രതിനിധികൾ കമ്മീഷന് മുമ്പാകെ ഹാജരായി.

date