Skip to main content

അറിയിപ്പുകൾ 2

ബാർബർ   ഷോപ്പ് നവീകരണ ധനസഹായ പദ്ധതി 

അപേക്ഷ തീയതി നീട്ടി 

 

 പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്‌തു വരുന്ന മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് (ഒ.ബി.സി) തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന 'ബാർബർഷോപ്പ് നവീകരണത്തിനുള്ള ധനസഹായം" പദ്ധതിക്ക് (2024-25) അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജനുവരി 25 വരെ നീട്ടി. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ് വരെയുള്ളവർക്ക് www.bwin.kerala.gov.in പോർട്ടൽ മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. www.bwin.kerala.gov.in. www.bcdd.kerala.gov.in കൂടുതൽ വിവരങ്ങൾക്ക് ഫോൺ -0484-2983130.

 

പരമ്പരാഗത കരകൗശല

 സഹായ പദ്ധതി 

അപേക്ഷ തീയതി നീട്ടി 

 

 സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒ.ബി.സി) പരമ്പരാഗത കരകൗശല വിദഗ്ദ്ധർ/കൈപ്പണിക്കാർ/പൂർണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവരുടെ തൊഴിൽ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തി ബന്ധപ്പെട്ട മേഖലയിൽ ഉയർന്ന നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നൽകി ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാർഗം കണ്ടെത്തുന്നതിന് ധന സഹായം നൽകുന്ന പദ്ധതിക്ക് (2024-25 ടൂൾകിറ്റ് ഗ്രാൻ്റ്) അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 25 വരെ നീട്ടി. അപേക്ഷകൻ്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായിട്ടാണ് സമർപ്പിക്കേണ്ടത്. വിജ്ഞാപനം www.bwin.kerala.gov.in, www.bcdd.kerala.gov.in വെബ് സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ -0484- 2983130.

 

മൺപാത്ര നിർമ്മാണ തൊഴിലാളി ധനസഹായ പദ്ധതി

അപേക്ഷ തീയതി നീട്ടി 

 

 മൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 25 വരെ നീട്ടി. അപേക്ഷകൻ്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാം. www.bwin.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.bwin.kerala.gov.in, www.bcdd.kerala.gov.in വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാം . ഫോൺ -0484-2983130.

 

date