അറിയിപ്പുകൾ
ഡിപ്ലോമ ഇന്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഓഡിയോ പ്രൊഡക്ഷന്‍
കോഴ്സുകളുടെ ഉദ്ഘാടനം ഇന്ന് (16)
കേരള മീഡിയ അക്കാദമി പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍, ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സുകളുടെ ഉദ്ഘാടനം ഇന്ന (16)്. രാവിലെ 10.30-ന് കാക്കനാട് അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ സിബി മലയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ കോഴ്സിന്റെയും സംവിധായകന്‍ ഫാസില്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനാകും. അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍, സി.എല്‍.തോമസ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് അമേരിക്ക നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത്, ഇന്ത്യ പ്രസ് ക്ലബ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, അക്കാദമി അസി.സെക്രട്ടറി സതീഷ്‌കുമാര്‍ എന്‍., അക്കാദമി അധ്യാപകരായ എം.ജി.ബിജു, വിനീത വി.ജെ, ലാല്‍കുമാര്‍ പി.എം, സജീഷ് ബി., വിഷ്ണുദാസ് എം.എസ് എന്നിവര്‍ പങ്കെടുക്കും.
ഡിപ്ലോമ ഇന്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍, ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സുകളുടെ കാലാവധി രണ്ടര മാസമാണ്. പ്രമുഖ ക്യാമറ നിര്‍മ്മാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് മൂവി ക്യാമറ പ്രൊഡക്ഷന്‍ കോഴ്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ലൈറ്റിംഗ്, ലെന്‍സ്, ചിത്രീകരണം മുതലായവയില്‍ ഊന്നല്‍ നല്‍കി സമഗ്ര പഠന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സില്‍ റേഡിയോ അവതരണം (റേഡിയോ ജോക്കി), പോഡ്കാസ്റ്റിംഗ്, ഡബ്ബിംഗ്, ഓഡിയോ എഡിറ്റിംഗ്, മിക്സിംഗ് ആ9്‌റ് മാസ്റ്ററിംഗ് തുടങ്ങിയ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കും. കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ സുസജ്ജമായ ഓഡിയോ സ്റ്റുഡിയോകളിലാണ് പരിശീലനം.
കുക്ക് താത്കാലിക നിയമനം
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കുക്ക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്. ജോലി സമയം രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെ. ദിവസ വേതനം 675 രൂപ. നിയമന കാലാവധി 89 ദിവസം. അപേക്ഷകര്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ തിരിച്ചറിയല്‍ രേഖകള്‍, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും അവയുടെ ഓരോ പകര്‍പ്പും സഹിതം ജനുവരി 21-ന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. വൈകി ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല. 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പങ്കെടുക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തന സമയത്ത് (1015 മുതല്‍ 05-15 വരെ ) നേരിട്ട് അറിയാം.
ജില്ലാതല ചിത്രരചന
മത്സരം (ജലച്ഛായം) -വര്‍ണ്ണം
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കടമ്പ്രയാര്‍ ടൂറിസം ഡെസ്റ്റിനേഷന്‍ കമ്മിറ്റിയും സംയുക്തമായി, ദേശീയ ടൂറിസം ദിനത്തോടനുബന്ധിച്ച് ജനുവരി 25 ന് ജില്ലാതല ചിത്രരചന മത്സരം (ജലച്ഛായം) 'വര്‍ണ്ണം 2025' സംഘടിപ്പിക്കുന്നു. കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട് കടമ്പ്രയാര്‍ ഡെസ്റ്റിനേഷന്‍ സെന്ററിലെ ആര്‍ട്ടിസ്റ്റ് നമ്പൂതിരി നഗറില്‍ പകല്‍ രണ്ടിന് മല്‍സരങ്ങള്‍ ആരംഭിക്കും. എട്ടാം ക്ലാസു മുതല്‍ 12-ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കടലാസ് ഒഴികെയുള്ള മത്സരാര്‍ത്ഥികള്‍ കൊണ്ടുവരേണ്ടതാണ്.
വിജയികള്‍ക്ക് 10001, 5001, 3001 എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. രജിസ്ട്രേഷന്‍ സൗജ്യന്യമാണ്. അതാത് വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന ഇമെയില്‍ (tourismkadambrayar@gmail.com) ആയി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. അവസാന തിയതി ജനുവരി 22. മത്സരാര്‍ത്ഥികള്‍ 25-ന് ഉച്ചയ്ക്ക് 1.30 ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447576099 /9847332200 നമ്പറുകളില്‍ ബന്ധപ്പെടുക.
- Log in to post comments