ഗവേഷണ ഫലങ്ങളുടെ പരിവർത്തനം കാര്യക്ഷമമാക്കണം
കൊച്ചി:ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെ പ്രായോഗിക പരിഹാരങ്ങളായി രൂപപ്പെടുത്തുകയാണ് ഇന്നിന്റെ ആവശ്യമെന്ന് ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ ഈ വിഷയത്തിൽ നടന്ന സെമിനാർ ചൂണ്ടിക്കാട്ടി.
ഗവേഷണ പരിവർത്തന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്ന വിധത്തിൽ ശ്രമങ്ങൾ ഉണ്ടാവണം. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്നും ആവശ്യമുയർന്നു.
ഭാവിയെ മുന്നിൽ കണ്ടുള്ള മേഖലകളിൽ ആവണം ഗവേഷണങ്ങൾ നടക്കേണ്ടത്. വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും സെഷൻ നിർദേശിച്ചു.
സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി & എൻവിറോണ്മെന്റ് മെമ്പർ സെക്രട്ടറി ഡോ. എ. അബു മോഡറേറ്ററായി. ഗവേഷണ ഫലങ്ങളെ പ്രായോഗിക തലത്തിൽ കൊണ്ടുവരികയോ പുതിയ ഉൽപ്പന്നങ്ങളായി രൂപപ്പെടുത്തുകയോ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയോ ചെയ്യുമ്പോഴാണ് അതിന്റെ പൂർണ്ണത കൈവരികയുള്ളൂ എന്ന് സെഷൻ വിലയിരുത്തി.
നിലവിൽ സംസ്ഥാനത്തെ സർവകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പ്രവർത്തിച്ചുവരുന്ന ഇൻക്യുബേഷൻ സെന്ററുകളെക്കുറിച്ചും ഗവേഷണ പരിവർത്തന സൗകര്യങ്ങളെക്കുറിച്ചും പാനലിസ്റ്റുകൾ പരാമർശിച്ചു.
കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ,
സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂറോഡീജനറേഷൻ& ബ്രെയിൻ ഹെൽത്ത് ഡോ. പി.എസ് ബേബി ചക്രപാണി, എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബയോ സയൻസസ് അസോ. പ്രൊഫ. ഇ.കെ രാധാകൃഷ്ണൻ, കുസാറ്റിലെ കെമിസ്ട്രി വിഭാഗം പ്രൊഫ. എൻ.മനോജ്, മണ്ണുത്തി വെറ്റിനറി കോളേജ് പ്രൊഫ. എസ്.അനൂപ് എന്നിവർ സെഷനിൽ പാനലിസ്റ്റുകൾ ആയിരുന്നു.
- Log in to post comments