Skip to main content

ക്ലൈമറ്റ് റസീലി൯്റ് കോസ്റ്റൽ ഫിഷർമാ൯ -വില്ലേജ് പദ്ധതി  അവലോകനം ചെയ്തു 

 

തീരത്തോട് ചേർന്നുള്ള 100 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും  പ്രതിരോധിക്കുന്നതിനു തീരദേശ മത്സ്യഗ്രാമങ്ങളായി (സിആർസിഎഫ് വി) വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ക്ലൈമറ്റ് റസീലി൯്റ് കോസ്റ്റൽ ഫിഷർമാ൯ 'വില്ലേജ് (സിആർസിഎഫ് വി).  

 

ഈ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തെരഞ്ഞെടുത്ത മത്സ്യഗ്രാമങ്ങളായ  എടവനക്കാട്, ഞാറക്കല്‍ എന്നിവിടങ്ങളിൽ ചേർന്ന യോഗങ്ങളിൽ കേന്ദ്ര ഫിഷറീസ്, ക്ഷീര, മൃഗസംരക്ഷണ സഹമന്ത്രി ജോര്‍ജ് കുര്യൻ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുത്തു. 

ഞാറക്കലിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രാജു അധ്യക്ഷയായിരുന്നു.

എറണാകുളം(മേഖല)   ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മാജാ ജോസ് പി. സ്വാഗതം ആശംസിച്ചു. പദ്ധതിയെക്കുറിച്ച് ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ സ്മിത ആര്‍. നായര്‍ വിശദീകരിച്ചു.            എറണാകുളം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോണോ മാസ്റ്റര്‍, അഡ്വ. ഷൈനി എം. ബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഗസ്റ്റിന്‍ മണ്ടോത്ത് എന്നിവര്‍ ചടങ്ങില്‍ സിഹിതരായിരുന്നു.   എടവനക്കാട് മത്സ്യഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   അസീന അബ്ദുള്‍ സലാം സ്വാഗതം ആശംസിച്ചു. പദ്ധതിയെക്കുറിച്ച് ഫിഷറീസ് അഡീഷ്ണല്‍ ഡയറക്ടര്‍ സ്മിത ആര്‍. നായര്‍ വിശദീകരിച്ചു.            ഹൈബി ഈഡന്‍ എം പി , എടവനക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കെ ഇക്ബാല്‍, വൈപ്പിന്‍ ബ്ലോക്ക്               പഞ്ചായത്ത് മെമ്പര്‍ ട്രീസ ക്ലീറ്റസ്, എറണാകുളം (മദ്ധ്യമേഖല) ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഡോ. ആശ അഗസ്റ്റിന്‍, കെ എസ് സി എ ഡി സി  അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 

 

 പദ്ധതിയുടെ ഉപഘടകമായ മാര്‍ക്കറ്റ് നവീകരണം നടക്കുന്ന ഞാറക്കല്‍, എടവനക്കാട് ഫിഷ്മാര്‍ക്കറ്റുകൾ മന്ത്രി സന്ദര്‍ശിച്ചു. പദ്ധതി രൂപരേഖയെപ്പറ്റി നിര്‍മ്മാണ ഏജന്‍സിയായ കെ എസ് സി എ ഡി സി അംഗങ്ങള്‍ മന്ത്രിക്ക് വിശദീകരിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ മന്ത്രി ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കും കെ എസ് സി എ ഡി സി അംഗങ്ങള്‍ക്കും നല്‍കി. 

date