സൗജന്യ പരിശീലനം
പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരും പട്ടി കജാതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവരുമായ ജില്ലയിലെ 18നും 45നും മധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ള യുവസംരംഭകര്‍ക്ക് സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ രണ്ട് ദിവസത്തെ തൊഴില്‍ സംരംഭ പരിശീലനം നല്‍കുന്നു. നാഷണല്‍ ബാക്ക്വേഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍ ഡെലവപ്മെന്‍റ് കോര്‍പ്പറേഷന്‍റെ ധനസഹായത്തോടെ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പരിശീലനം നല്‍കുന്നത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കോര്‍പ്പറേഷന്‍ കുറഞ്ഞ നിരക്കി ല്‍ സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കും. താത്പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യത, ജാതി, മത, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ , എസ്എസ്എല്‍സി സ ര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി എന്നിവ ഡിസംബര്‍ 10നകം റീജിയണല്‍ മാനേജര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, നാഗമ്പടം, കോട്ടയം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0481 2563786. (പിഎന്‍പി 3209/17)
- Log in to post comments