Skip to main content

മാലിന്യം ഉപയോഗിച്ച് കുഴി നികത്താനുള്ള  നീക്കം സ്‌ക്വാഡ് തടഞ്ഞു

അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ രാവണേശ്വരത്തെ ചെങ്കല്‍ കുഴി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍  ഉപയോഗിച്ചുകൊണ്ട് നികത്തുന്നതിനുള്ള ശ്രമം  തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് തടഞ്ഞു. സ്ഥലമുടമയെ വിളിച്ച് തത്സമയം തന്നെ  ഈ സ്ഥലത്ത് നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യിപ്പിച്ചു. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ആക്രി സാധനങ്ങള്‍ ശേഖരിച്ച് പുനചംക്രമണത്തിന് സാധ്യമല്ലാത്ത മാലിന്യങ്ങള്‍ ആളൊഴിഞ്ഞ ഭാഗത്ത് കയ്യൊഴിയുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്, അജാനൂര്‍, ഉദുമ ഭാഗങ്ങളിലെ ആക്രിക്കടകളില്‍ സ്‌ക്വാഡ് പരിശോധന നടത്തി. ജില്ലാ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി പരിശോധനയ്ക്ക് നേതൃത്വം നല്‍കി. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അമിഷ ചന്ദ്രനും പരിശോധനയില്‍ പങ്കെടുത്തു.    
 

date