ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും*
ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എന്‍കോഡ് കമ്മിറ്റിയുടെ (റി കണ്‍സ്ട്രക്ടിംഗ് നാര്‍ക്കോ കോ ഓഡിനേഷന്‍ സെന്റര്‍ മെക്കാനിസം) ജില്ലാ തല മീറ്റിംഗ് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ലഹരി വിമുക്തമായ സമൂഹം എന്ന ലക്ഷ്യത്തിലെത്താന്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് സിറ്റി പോലിസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
ശക്തമായ പരിശോധന, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ മയക്കുമരുന്ന് ഭീഷണി നേരിടാനുള്ള ഏകോപിത ശ്രമങ്ങളെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടന്നത്.
സ്‌കൂള്‍, കോളേജ്, രക്ഷിതാക്കള്‍/അധ്യാപകര്‍ എന്നിവര്‍ക്കായി ബോധവല്‍ക്കരണ പരിപാടിയുടെ പ്രത്യേക മൊഡ്യൂള്‍ തയ്യാറാക്കല്‍, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന വില്‍പനക്കാരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള സാധ്യതകള്‍, ലഹരിവിരുദ്ധ സന്ദേശങ്ങള്‍ നല്‍കുന്നതിന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള അംബാസഡര്‍മാരെ നിയോഗിക്കല്‍, സോഷ്യല്‍ മീഡിയ കാമ്പയിന്‍,
രക്ഷാകര്‍ത്താക്കള്‍, കുട്ടികള്‍, യുവജനങ്ങള്‍, അതിഥി തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ ആളുകള്‍ക്ക് വേണ്ടിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
വിദ്യാഭ്യാസ വകുപ്പ്, എക്‌സൈസ്, നര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ്, സി ബി എസ് ഇ സ്‌കൂള്‍ പ്രതിനിധികള്‍, പോലീസ്, കോലഞ്ചേരി മെഡിക്കൽ കോളേജിലെ ലഹരി വിമോചന കേന്ദ്രം, സി ഐ എസ് എഫ്, വിവിധ വകുപ്പ് മേധാവികള്‍ , തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- Log in to post comments