മാലിന്യപരിപാലനത്തിലും അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനും പ്രത്യേക ശ്രദ്ധ ചെലുത്തണം: ജില്ലാ കളക്ടർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ പരിപാലനത്തിലും അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിത കര്‍മ സേന മുഖേന നടത്തുന്ന വാതിൽപടി ശേഖരണത്തിൽ പിന്നിൽ നിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ അവ വർധിപ്പിക്കണം. ഇതു വഴി യൂസര്‍ ഫീ ലഭ്യമാക്കുന്നതിനുള്ള പ്രർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്നും ജില്ലാ കളക്ടർ പറഞ്ഞു . ജനകീയ കാമ്പയിൻ്റെ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കാൻ കളക്ടർ നിർദ്ദേശം നൽകി.
മാലിന്യസംസ്കരണം കർമ പദ്ധതി, മലിന ജല നിർമാർജന പ്ലാൻ്റ്, കക്കൂസ് മാലിന്യ നിർമാർജന പ്ലാൻ്റ് ,മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി എന്നിവയ്ക്ക് സ്ഥലം കണ്ടെത്തുന്നത് സംബന്ധിച്ച് നടപടികൾ വേഗത്തിലാക്കാൻ യോഗത്തിൽ തീരുമാനിച്ചു.
ജോയിൻ്റ് ഡയറക്ടർ കെ ജെ ജോയി, ഡെപ്യൂട്ടി ഡയറക്ടർ ബിനു മേനോൻ, അസിസ്റ്റൻ്റ് ഡയറക്ടർ സുബ്രഹ്മണ്യൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments