Skip to main content

വർക്കിംഗ് ഗ്രൂപ്പ് സംഘടിപ്പിച്ചു

 

 ജില്ലാ പഞ്ചായത്തിന്റെ 2025 - 2026 വാർഷിക പദ്ധതി രൂപീകരണത്തിന്റെ മുന്നോടിയായി

 വർക്കിംഗ് ഗ്രൂപ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ വർക്കിംഗ് ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു.

 

ജനപ്രതിനിധികളും ജില്ലാ തല ഉദ്യോഗസ്ഥരും വിവിധ മേഖലകളിൽ വിദഗ്ദ്ധരായവരും പങ്കെടുത്ത വർക്കിംഗ് ഗ്രൂപ്പുകളിൽ നിരവധി പദ്ധതി നിർദ്ദേശങ്ങൾ ഉയർന്നുവന്നു.

15 വിഷയാധിഷ്ഠിത വർക്കിംഗ് ഗ്രൂപ്പുകളാണ് സംഘടിപ്പിച്ചത് 

 

വർക്കിംഗ് ഗ്രൂപ്പിൽ നിന്നും ഉയർന്നുവന്ന പദ്ധതി നിർദ്ദേശങ്ങൾ ഗ്രാമസഭ യോഗത്തിൽ അവതരിപ്പിച്ച് ആവശ്യമായ ഭേദഗതി വരുത്തി കരട് പദ്ധതി രേഖയാക്കി മാറ്റും.

 

വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു

സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം ജെ ജോമി , കെ ജി ഡോണോ,ആശ സനിൽ, സനിത റഹീം അംഗങ്ങളായ ഉല്ലാസ് തോമസ്, എ എസ് അനിൽകുമാർ, ശാരദ മോഹൻ,കെ വി രവീന്ദ്രൻ, റാണിക്കുട്ടി ജോർജ്, സെക്രട്ടറി പി എം ഷെഫീഖ്, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി വൈസ് ചെയർമാൻ കെ കെ അബ്ദുൾ റഷീദ് എന്നിവർ പങ്കെടുത്തു.

date