Skip to main content

കുടുംബശ്രീ ഹാപ്പി കേരളം  "ഇട"ങ്ങൾക്കു തുടക്കം 

 

കുടുംബശ്രീ എഫ്എൻഎച്ച്ഡബ്ല്യു.  ഹാപ്പിനെസ്സ് സെൻ്റർ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 14 മാതൃകാ സിഡിഎസുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഹാപ്പി കേരളം കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായ വാർഡ് തല ഇടം രൂപീകരണത്തിന് തുടക്കമായി. 

വ്യക്തികൾ സന്തോഷമുള്ളവരാകുക, അതുവഴി കുടുംബത്തിൽ സന്തോഷം ഉണ്ടാക്കുക, അങ്ങനെ സന്തോഷ സമൂഹം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹാപ്പി കേരളം. ഓരോ വ്യക്തിയുടെയും സന്തോഷത്തിന് വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങളെ കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള മൈക്രോ പ്ലാൻ തയ്യാറാക്കുകയും മുൻഗണന അടിസ്ഥാനത്തിൽ പ്രശ്ന പരിഹാരം നടത്തുകയുമാണ് ആദ്യഘട്ടം. മേൽ പ്രവർത്തനങ്ങൾക്കായി ഒരു വാർഡിലെ 20 കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് ഇടം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. വെങ്ങോല ഗ്രാമപഞ്ചായത്ത് 12 -ാം വാർഡ് വാരിക്കാട് സംഘടിപ്പിച്ച ഇടം പ്രവർത്തനങ്ങളിൽ 75 ഓളം പേർ പങ്കെടുത്തു.

date