ഗവൺമെന്റ് ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ കൗൺസില൪
ഫിഷറീസ് വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് പ്രവ൪ത്തിക്കുന്ന പത്ത് ഗവൺമെന്റ് ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളുകളിലെ മത്സ്യത്തൊഴിലാളികളുടെ മക്കളായ വിദ്യാ൪ഥികൾക്ക് അവരുടെ മാനസിക സമ്മ൪ദം, പരീക്ഷപ്പേടി എന്നിവ കുറയ്ക്കുന്നതിനും അതുവഴി പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനും എല്ലാ സ്കൂളുകളിലും ഓരോ കൗൺസിലറുടെ സേവനം ലഭ്യമാക്കാ൯ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് രണ്ട് സ്കൂളുകൾക്ക് ഒരു കൗൺസില൪ എന്ന നിലയിൽ അഞ്ച് കൗൺസില൪മാരെ അധ്യയന കാലത്ത് സ്കൂളുകളിലും ഒഴിവുസമയത്ത് ഓൺലൈ൯/ഭവന സന്ദ൪ശനം/സ്കൂൾ ക്യാമ്പുകൾ എന്നിവ മുഖേനയും കൃത്യമായ മാ൪ഗരേഖയിലൂടെ കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി വ൪ഷം മുഴുവ൯ പ്രവ൪ത്തിക്കാ൯ താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ളവരെ കരാ൪ അടിസ്ഥാനത്തിൽ പ്രതിമാസം 27000 രൂപ നിരക്കിൽ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 വൈകിട്ട് അഞ്ച്. തുട൪ന്ന് ലഭ്യമാകുന്ന അപേക്ഷകൾ പ്രകാരേ പരീക്ഷ/സ്ക്രീ൯ ടെസ്റ്റ്/അഭിമുഖം, അസൽ സാക്ഷ്യപത്രങ്ങളുടെ പരിശോധന എന്നിവ തിരുവനന്തപുരത്തുള്ള ഫിഷറീസ് ആസ്ഥാന കാര്യാലയത്തിൽ നടക്കും. അപേക്ഷകൾ ഫിഷറീസ് ഡയറക്ട൪, ഫിഷറീസ് ഡയറക്ടറുടെ കാര്യാലയം, വികാസ് ഭവ൯, നാലാം നില, തിരുവനന്തപുരം 33. ഇമെയിൽ - fisheriesdirector@gmail.com.
പ്രായം – 25 നും 45 നും ഇടയിൽ. യോഗ്യത – സൈക്കോളജി/കൗൺസിലിംഗ് അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജി/ എം എസ് ഡബ്ല്യു (മെഡിക്കൽ&സൈക്യാട്രി) എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം.
സ൪ക്കാ൪ മേഖലയിൽ കൗൺസിലിംഗ് നടത്തിയ മൂന്ന് വ൪ഷത്തെ പ്രവൃത്തി പരിചയം. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് /മത്സ്യമേഖലയിൽ നിന്നുള്ളവ൪ക്ക് മു൯ഗണന.
അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാ൪ഥികൾക്ക് ടിഎ, ഡിഎ നൽകുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 0471 2305042, https://fisheries.kerala.gov.in
- Log in to post comments