Skip to main content

സെക്യൂരിറ്റി, ക്ലീനിങ്ങ് സ്റ്റാഫ് നിയമനം

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സെക്യൂരിറ്റി, ക്ലീനിങ്സ്റ്റാഫ്എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം. സെക്യൂരിറ്റി തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത – പത്താം ക്ലാസ്, ശമ്പളം – 10000 രൂപ. ക്ലീനിങ്സ്റ്റാഫ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത – അഞ്ചാം ക്ലാസ്, ശമ്പളം – 9000 രൂപ.

മേൽ സൂചിപ്പിച്ച ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത പ്രവർത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം ജനുവരി 26 ന് മുൻപായി നേരിട്ടോ hchildrenshome@gmail.com എന്ന മെയിൽ അഡ്രസിലേക്കോ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക - 0484 - 2990744, 9495002183

date