സുകൃതം പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു
എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി വയോജനങ്ങള്‍ക്കു വേണ്ടി നടപ്പാക്കുന്ന സുകൃതം പരിപാടിയുടെ പ്രചാരണം ഹൈക്കോടതി ജഡ്ജിയും വയോ നന്മ പദ്ധതിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ എല്ലാ താലൂക്കുകളിലും സുകൃതം എന്ന പേരില്‍ ഹ്രസ്വനാടകം അവതരിപ്പിച്ചു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമം 2007 ഇതിവൃത്തമാക്കി മൂവാറ്റുപുഴയിലെ പാനല്‍ അഭിഭാഷകരും പാരാ ലീഗല്‍ വോളണ്ടിയര്‍മാരും ചേര്‍ന്നാണ് നാടകം അവതരിപ്പിച്ചത്.
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ സി . എസ് മോഹിത് അദ്ധ്യക്ഷനായി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജും ജില്ലാ സര്‍വീസസ് അതോറിറ്റി ചെയര്‍പേഴ്സണുമായ ഹണി എം വര്‍ഗീസ് , കെ എസ് എം സി സി ഡയറക്ടറായ ജുബിയ എ , കണയന്നൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും അഡിഷണല്‍ ജില്ലാ ജഡ്ജുമായ സുലേഖ എം, എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്‍ ആര്‍ രജിത എന്നിവര്‍ പങ്കെടുത്തു . തുടര്‍ന്ന് എറണാകുളം ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ്‌മോബ് , സുകൃതം നാടകം , സിഗ്‌നേച്ചര്‍ കാ
മ്പയിന്‍ എന്നിവയും നടത്തി.
- Log in to post comments