Skip to main content

കവചം; സൈറണുകൾ മുഴങ്ങും

കേരളത്തിന്റെ ദുരന്ത സാധ്യതാ മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ (കേരള വാണിംഗ്സ് ക്രൈസിസ് ആന്റ് ഹസാ൪ഡ്സ് മാനേജ്മെന്റ് സിസ്റ്റം) ഉദ്ഘാടനം ജനുവരി 21 ന് മുഖ്യമന്ത്രി പിണറായി വിജയ൯ തിരുവനന്തപുരത്ത് നി൪വഹിക്കും. ഇതോടൊനുബന്ധിച്ച് പദ്ധതിയുടെ പ്രവ൪ത്തനക്ഷമതയും പ്രവ൪ത്തന സാമ൪ഥ്യവും തെളിയിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ശബ്ദം വൈകിട്ട് അഞ്ചിനും ഏഴിനും ഇടയിൽ മുഴങ്ങും. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ട൪ അറിയിച്ചു.

date