Post Category
മാലിന്യമുക്ത നവകേരളം: പൊന്നുരുന്നിയിൽ സന്ദേശ യാത്ര
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ 48ാം ഡിവിഷൻ നേതൃത്വത്തിൽ പൊന്നുരുന്നി സെയിന്റ് റീത്താസ് സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളിൽ മാലിന്യമുക്ത അവബോധം വളർത്തിയെടുക്കുന്നതിനായി സന്ദേശയാത്ര സംഘടിപ്പിച്ചു.
ദേശീയപാത 66 ൽ പൊന്നുരുന്നി പ്രദേശത്തെ മാലിന്യം നീക്കി വൃത്തിയാക്കി. സ്കൂളിലെ പ്രധാനാധ്യാപിക പി. പി. വിറോനി ഷീന അധ്യക്ഷയായിരുന്ന യോഗം അഡ്വ. ദിപിൻ ദിലീപ് ഉദ്ഘാടനം ചെയ്തു . സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ എസ്. എം ശ്യാംലാൽ ശുചിത്വ സന്ദേശം നൽകി. ഹീൽ പൊന്നുരുന്നി എക്സിക്യൂട്ടീവ് ഡയറക്ടർ പി കെ ദിലീപ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments