Skip to main content

എറണാകുളം മണ്ഡലത്തിൽ റോഡുകളുടെ പുന:നിർമാണത്തിന് നാലരക്കോടി

എറണാകുളം നിയോജക മണ്ഡലത്തിൽ കൊച്ചി കോർപ്പറേഷനിൽ ഏഴു റോഡുകളും ചേരാനല്ലൂർ പഞ്ചായത്തിൽ എട്ടു റോഡുകളും പുനർനിർമിക്കുന്നതിന് 4.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി ജെ വിനോദ് എം.എൽ.എ അറിയിച്ചു. 

ചേരാനല്ലൂർ പഞ്ചായത്തിൽ അനുവദിക്കപ്പെട്ട റോഡുകൾ,തുക: 

ബ്ലായിക്കടവ് സബ് റോഡ് - 39 ലക്ഷം രൂപ,

തൈക്കാവ് ലിങ്ക് റോഡ് - 20 ലക്ഷം രൂപ, 

കെ.സി.കെ റോഡ് - 21 ലക്ഷം രൂപ,

ബ്ലായിക്കടവ് റോഡ് - 38 ലക്ഷം രൂപ, 

ഞാറ്റുവെട്ടി റോഡ് - 23 ലക്ഷം രൂപ,

ഡിവൈൻ നഗർ റോഡ് - 45 ലക്ഷം രൂപ,

അംബേദ്ക്കർ റോഡ് - 32 ലക്ഷം രൂപ,

യശോറാം സബ് റോഡ് - 15 ലക്ഷം രൂപ 

 

ആകെ 2.33 കോടി രൂപ* 

 

*കൊച്ചി കോർപറേഷൻ റോഡുകൾ, തുക:

ആർ.എം.വി റോഡ് - 21 ലക്ഷം രൂപ, 

പേരണ്ടൂർ റയിൽവെ റോഡ് - 16 ലക്ഷം രൂപ, 

കരാമ റോഡ് - 15 ലക്ഷം രൂപ,

ആര്യൻ പാടം റോഡ് - 45 ലക്ഷം രൂപ, 

പാടം റോഡ് - 45 ലക്ഷം രൂപ, 

പൈപ്പ്‌ലൈൻ റോഡ് - 45 ലക്ഷം രൂപ, 

പീലിയാട് റോഡ് - 30 ലക്ഷം രൂപ 

 

ആകെ 2.17 കോടി രൂപ* 

 

 റോഡുകളുടെ വിശദമായ എസ്റ്റിമേറ്റും സാങ്കേതിക അനുമതിയും ലഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ കൊച്ചി കോർപ്പറേഷൻ സൂപ്രണ്ടിങ് എഞ്ചിനിയർക്കും ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയർക്കും നിർദ്ദേശം നൽകിയതായി ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു.

date