Skip to main content

മൂന്ന് ജില്ലാ കളക്ടർമാർക്ക് മികച്ച വരണാധികാരികൾക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബഹുമതി

കഴിഞ്ഞ വർഷം (2024) നടന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ജില്ലാ വരണാധികാരിക്കു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഏർപ്പെടുത്തിയ ബഹുമതി എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉൾപ്പെടെ മൂന്നു പേർക്കു ലഭിച്ചു. 

 പാലക്കാട് ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര, തൃശൂർ ജില്ലാ കളക്ടറായിരുന്ന കൃഷ്ണ തേജ എന്നിവരാണ് ബഹുമതി ലഭിച്ച മറ്റു രണ്ടുപേർ. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലെ മികച്ച ആശയ സാക്ഷാത്കാരത്തിനു കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അർഹനായി.

    ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ചാണു ബഹുമതികൾ പ്രഖ്യാപിച്ചത്. ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ ബഹുമതികൾ സമ്മാനിക്കും.

 പൊതു തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ പങ്കെടുത്ത ടീമിലെ എല്ലാ അംഗങ്ങളുടെയും അർപ്പണബോധത്തോടെയുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ബഹുമതിയെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.

date