Post Category
കോന്നി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (24)
കോന്നി താലൂക്കില്‍ ആരംഭിക്കുന്ന ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (24) വൈകിട്ട് മൂന്നിന് ലീഗല്‍ മെട്രോളജി ഭവനില്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ നിര്‍വഹിക്കും. അടൂര്‍ പ്രകാശ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഭക്ഷ്യപൊതുവിതരണ സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തും. ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളര്‍ ഡോ.പി.സുരേഷ് ബാബു, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി, വാര്‍ഡംഗം സുലേഖ വി.നായര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പിഎന്‍പി 3447/18)
date
- Log in to post comments