Skip to main content

ദേശീയ വിരവിമുക്തദിനം

 

ഒക്‌ടോബര്‍ 25 ദേശീയ വിരവിമുക്തദിനമായി ആചരിക്കും. കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ച, പോഷണക്കുറവ്, വിശപ്പില്ലായ്മ, തളര്‍ച്ച, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദിയും വയറിളക്കവും തുടങ്ങിയവയുടെ പ്രധാനകാരണം വിരബാധയാണ്. കുട്ടികളുടെ ആരോഗ്യത്തെയും പഠനത്തേയും പ്രതികൂലമായി ബാധിക്കുന്ന വിരബാധയ്ക്ക് പരിഹാരമായി വിരവിമുക്തദിനത്തോടനുബന്ധിച്ച് ഒന്നു മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ക്ക് സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ വഴി ഗുളികകള്‍ വിതരണം ചെയ്യും. 

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തുമ്പമണ്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ നാളെ (25) ഉച്ചയ്ക്ക് ഒന്നിന് ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.തങ്കമ്മ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യാതിഥിയായിരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ.സി.എസ്.നന്ദിനി മുഖ്യപ്രഭാഷണം നടത്തും. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എലിസബത്ത് അബു, കെ.ജി.അനിത, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ആര്‍.സന്തോഷ് കുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിവര്‍ സംസാരിക്കും.                 (പിഎന്‍പി 3449/18)

date