Post Category
മലപ്പുറം കായികമേള: സൈക്കിള്‍ റാലിയും ഷൂട്ടൗട്ട് മത്സരവും നാളെ (ജനുവരി 23) നടക്കും
ജനുവരി 24, 25, 26 തീയതികളില്‍ നടക്കുന്ന മലപ്പുറം കായിക മാമാങ്കത്തിന്റെ പ്രചാരണാര്‍ഥം നാളെ (ജനുവരി 23) രാവിലെ ഏഴു മണിക്ക് സൈക്കിള്‍ റാലിയും ഷൂട്ടൗട്ട് മത്സരവും നടക്കും. രാവിലെ 6.45 ന് കോട്ടക്കുന്ന് മഴവീടിനു സമീപമാണ് ഷൂട്ടൗട്ട് മത്സരം നടക്കുക.
നാല്പത്തിയഞ്ച് കായിക ഇനങ്ങളില്‍ ജനുവരി 25, 26 തീയതികളിലായി പെരിന്തല്‍മണ്ണ, മലപ്പുറം എന്നിവിടങ്ങളിലാണ് കായികമത്സരം നടക്കുന്നത്.
ജനുവരി 24 ന് വൈകുന്നേരം നാലുമണിക്ക് മലപ്പുറം ടൗണ്‍ ഹാള്‍ പരിസരം മുതല്‍ കോട്ടപ്പടി സ്റ്റേഡിയം വരെ കായിക റാലി നടക്കും. ജനുവരി 26ന് വൈകീട്ട് നാലിന് പെരിന്തൽമണ്ണയിലാണ് സമാപന റാലി നടക്കുക.
date
- Log in to post comments