Post Category
ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ്
2018-19 അധ്യയന വര്‍ഷം പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക് നല്‍കിവരുന്ന ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയായിരിക്കണം. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. 10,11,12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ അപേക്ഷ ഈ മാസം 31നകവും ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയില്‍ പഠിക്കുന്ന കുട്ടികളുടെ അപേക്ഷ നവംബര്‍ 30നകവും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. അപേക്ഷയില്‍ രണ്ട് രൂപ കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിച്ചിരിക്കണം. അപേക്ഷാഫോറം www.sainikwelfare.kerala എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0468 2222104.
(പിഎന്‍പി 3451/18)
date
- Log in to post comments