Post Category
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്ന് (24) പ്രതേ്യക ക്യാമ്പ്
പ്രതേ്യക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2019ന്റെ ഭാഗമായി 2019 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും ഇതുവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്കുമായി സീതത്തോട് വില്ലേജിലെ ഗുരുനാഥന്‍മണ്ണ് ആദിവാസി കോളനിയിലും മൂഴിയാര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലും മൂഴിയാര്‍ പവര്‍ ഹൗസ് പരിസരത്തും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇന്ന് (24) പ്രതേ്യക ക്യാമ്പ് നടത്തും. പേര് ചേര്‍ക്കാനുള്ളവര്‍ ബന്ധപ്പെട്ട രേഖകളുമായി അതത് സ്ഥലങ്ങളില്‍ എത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(പിഎന്‍പി 3452/18)
date
- Log in to post comments