Skip to main content

അറിയിപ്പുകൾ 1

പോഷ് നിയമം 2013 :ലുലു മാളിൽവനിതാ കമ്മീഷൻ ബോധവത്കരണ ക്ലാസ് നടത്തി

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ളവ തടയുന്നതിനും എല്ലാ സ്ത്രീകൾക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പോഷ് ആക്ട് 2013 നെക്കുറിച്ച് കൊച്ചി ലുലു മാൾ ജീവനക്കാർക്കായി സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 

ലുലു മാൾ ട്രെയിനിങ് ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്  വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി ഉദ്ഘാടനം ചെയ്തു.  കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ ഐപിഎസ്, പോഷ് ആക്ട് നോഡൽ ഓഫീസറായ ജില്ല വനിത ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെൻ, ലുലു മാൾ സെക്യൂരിറ്റി മാനേജർ കെ.എം. ദേവസ്യ, വനിത കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന തുടങ്ങിയവർ സംസാരിച്ചു. 

തുടർന്ന് എറണാകുളം ജില്ല ലോക്കൽ കംപ്ലൈന്റ്സ് കമ്മിറ്റി ചെയർപേഴ്സൺ ബീന സെബാസ്റ്റ്യൻ പോഷ് നിയമത്തെക്കുറിച്ച് ക്ലാസെടുത്തു.

സ്‌പെഷ്യല്‍ ബ്രാഞ്ച്എറണാകുളം റേഞ്ച് ഓഫീസ് മന്ദിരം ഉദ്ഘാടനം ഫെബ്രുവരി ഏഴിന്

 സംസ്ഥാന പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ എറണാകുളം റേഞ്ച് ഓഫീസ് മന്ദിരം ഉദ്ഘാടനം ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. എറണാകുളം തേവര സുധര്‍മ റോഡില്‍ മാട്ടുമ്മല്‍ ജംഗ്ഷനിലാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പുതിയ ഓഫീസ് മന്ദിരം.

 

മുനമ്പം കമ്മീഷൻ പൊതുഹിയറിംഗ് പൂ൪ത്തിയായി

മുനമ്പം ഭൂപ്രശ്നം  സംബന്ധിച്ച് സർക്കാർ നിയോഗിച്ച കമ്മീഷന്റെ സിറ്റിംഗ് ഹൈക്കോടതി മു൯ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേ൪ന്നു. മുനമ്പം ഭൂപ്രശ്നം സംബന്ധിച്ച് ഇനി പൊതുഹിയറിംഗ് ഉണ്ടായിരിക്കില്ലെന്ന് ജസ്റ്റിസ് സി.എ൯. രാമചന്ദ്ര൯ നായ൪ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും പരാതികളും അഭിപ്രായങ്ങളും നി൪ദേശശങ്ങളും ജനുവരി 30 വരെ കമ്മീഷന് നേരിട്ട് സമ൪പ്പിക്കാമെന്നും അധ്യക്ഷ൯ അറിയിച്ചു.  

വഖഫ് ബോർഡ്,  മുനമ്പം ഭൂസംരക്ഷണ സമിതി, വിവിധ സംഘടനകൾ മുമ്പാകെ ഹാജരായി

 

date