ടെന്‍ഡര്‍ അറിയിപ്പുകൾ
ടെന്‍ഡര്‍ ക്ഷണിച്ചു
എറണാകുളം ഡിറ്റിപിസിയുടെ കീഴിലുളള ഏഴാറ്റുമുഖം പ്രക്യതി ഗ്രാമം പാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി കരാര്‍ വ്യവസ്ഥയില്‍ മൂന്നു വര്‍ഷത്തേയ്ക്ക് നടത്തിപ്പിനു നല്‍കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡറുകള്‍ ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 1.30 വരെ ഡിറ്റിപിസി ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 9847331200.
ക്വട്ടേഷന്‍:തിയതി നീട്ടി
ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗസിലിന്റെ അധീനതയിലുള്ള ഒരു മഴ മരവും, ഒരു മണിമരുത് മരവും മുറിച്ചു മാറ്റം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 27 ന് ഉച്ചക്ക് രണ്ട് വരെ നീട്ടിയിരിക്കുന്നു. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കുന്നതുമായിരിക്കും.
ടെന്‍ഡര്‍ ക്ഷണിച്ചു
കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വിവര വിജ്ഞാന വിനിമയ പ്രവര്‍ത്തനങ്ങള്‍ എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി വിവിധ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.
ഫോണ്‍: 0485 2822544
ദര്‍ഘാസ് ക്ഷണിച്ചു
വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള 31 അങ്കണവാടികള്‍ക്ക് ഫര്‍ണിച്ചര്‍ /ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ന് ഉച്ചയ്ക്ക് രണ്ടു വരെ.
ഫോണ്‍ നം: 0484 2730320, 9188959736.
ടെന്‍ഡര്‍ ക്ഷണിച്ചു
കൂവപ്പടി ഐ.സി.ഡി.എസ് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന നാല് അങ്കണവാടികള്‍ നവീകരിക്കുന്നതിന് താത്പര്യമുള്ള ജി.എസ്.റ്റി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ടു വരെ.
ഫോണ്‍ നമ്പര്‍ - 0484-2520783
ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള ഹൈക്കോടതിയില്‍ ഉപയോഗിക്കുന്ന വിവിധ തുണിത്തരങ്ങള്‍ കഴുകുന്നതിനും അയണ്‍ ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 10-ന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.
- Log in to post comments