Post Category
അറിയിപ്പുകൾ
വാക്-ഇന്‍-ഇന്റര്‍വ്യൂ
പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് ആഴ്ചയില്‍ രണ്ട് ദിവസം ദിവസവേതന അടിസ്ഥാനത്തില്‍ ഒരു റിട്ടേര്‍ഡ് ക്ലര്‍ക്കിനെ നിയമിക്കുന്നു. പ്രായപരിധി 65 വയസ്, തദ്ദേശീയര്‍ക്കും ആരോഗ്യ വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ക്കും മുന്‍ഗണന.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.
കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നിലവില്‍ പെന്‍ഷന്‍ അനുവദിക്കുന്നത് 2024 ജൂണ്‍ 24 മുതലുള്ള മസ്റ്ററിങ് അടിസ്ഥാനപ്പെടുത്തി ആയതിനാല്‍ ഗവണ്‍മെന്റില്‍ നിന്നുള്ള അടുത്ത മസ്റ്ററിങ് അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ വര്‍ഷം(2025) ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.
date
- Log in to post comments