Post Category
താൽക്കാലിക നിയമനം
കേരഫെഡ് കൊല്ലം, കരുനാഗപള്ളി മേഖലകളിൽ സെയിൽസ് പ്രമോട്ടർമാരുടെ താൽക്കാലിക നിയമനത്തിന് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏകീകൃത പ്രതിമാസ ശമ്പളം 20,000 രൂപയാണ്. അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേര ടവർ, വെള്ളയമ്പലം, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഫെബ്രുവരി 3 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കണം. ഇമെയിൽ : contact@kerafed.com .
പി.എൻ.എക്സ് 375/2025
date
- Log in to post comments