Skip to main content

യുവജന കമ്മീഷൻ എറണാകുളം ജില്ലാതല  അദാലത്ത്; 13 പരാതികള്‍ തീർപ്പാക്കി

 

-യുവജനങ്ങൾക്കിടയിലെ ജോലി സമ്മർദ്ദം സംബന്ധിച്ച്  ശാസ്ത്രീയപഠനം നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് കമ്മീഷൻ -

 കേരള സംസ്ഥാന സംസ്ഥാന യുവജന കമ്മീഷന്‍ എറണാകുളം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ജില്ലാ അദാലത്തിൽ 24 പരാതികൾ പരിഗണിച്ചു . 13 പരാതികൾ തീർപ്പാക്കി.  11 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി 6 പരാതികൾ ലഭിച്ചു. 
പാസ്പോർട്ട് കൈവശം വച്ചിരിക്കുന്ന എറണാകുളത്തെ കൺസൾട്ടൻസിക്കെതിരെ കണ്ണൂർ സ്വദേശി നൽകിയ പരാതിയിൽ പാസ്പോർട്ട് തിരികെ ലഭിക്കാനുള്ള നടപടിയായി. കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു വഞ്ചിച്ചു എന്ന നായരമ്പലം സ്വദേശി നൽകിയ പരാതിയിൽ  അന്വേഷണം പൂർത്തിയാക്കിയതായി പോലീസ് അറിയിച്ചു. ആയൂർവേദ മെഡിക്കൽ ഓഫീസർ നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ യുവജന കമ്മീഷൻ ആരോഗ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു. 

 ബിഎഡ് തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നില്ല, സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, വിദ്യാഭ്യാസ സ്ഥാപങ്ങളിലെ മാനസികപീഡനം, തൊഴിൽതട്ടിപ്പ്,  തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിച്ചു.
യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിന് കമ്മീഷൻ ഇടപെടുമെന്നും യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി വരുകയാണെന്നും  കമ്മീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു.
 യുവജനങ്ങൾക്കിടയിൽ വർദ്ധിക്കുന്ന ജോലി സമ്മർദ്ദം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തി ഒരു മാസത്തിനകം യുവജന കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ നടന്ന അദാലത്തിൽ  അംഗങ്ങളായ അബേഷ് അലോഷ്യസ്, പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്കറിയ, അസിസ്റ്റന്റ് അഭിഷേക് പി. എന്നിവർ പങ്കെടുത്തു

date