Post Category
കായലുംകടലും കണ്ട് മനം കുളിർന്ന് കുരുന്നുകൾ
ഏറെ കൗതുകത്തോടെയും അതിലേറെ സന്തോഷത്തോടെയുമാണ് പത്തനംതിട്ടയില്‍ നിന്നും അവർ കൊച്ചി കാണാൻ എത്തിയത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുള്ള രണ്ടു ഹോസ്റ്റുകളില്‍ നിന്നുമായി ഒന്നു മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന 65 കുട്ടികളാണ് സ്റ്റഡി ടൂറിന്റെ ഭാഗമായി കൊച്ചിയിലെത്തിയത്. സംഘം പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം ക്യഷ്ണനൊപ്പം കളക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷുമായി സംവദിച്ചു.
പുതിയ മേഖലകള്‍ പരിചയപ്പെടുത്തുന്നതിനും, സാധ്യതകള്‍ മനസ്സിലാക്കുന്നതിനും അവസരങ്ങള്‍ നേടുന്നതിനും ഒരു പ്രചോദനം എന്ന നിലയിലാണ് യാത്ര സംഘടിപ്പിച്ചത്. കളക്ടറേറ്റ്, നേവല്‍ ബേസ്, കൊച്ചി മെട്രോ, ലുലു മാൾ വാട്ടര്‍ മെട്രോ തുടങ്ങിയ ഇടങ്ങളില്‍ യാത്ര നടത്തി.
സംഘത്തിനൊപ്പം ആവേശവും, അറിവും പകർന്ന് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണനും ഒപ്പമുണ്ടായിരുന്നു.
date
- Log in to post comments