Post Category
ദേശീയ സമ്മതിദാന ദിനാഘോഷം
ദേശീയ സമ്മതിദായക ദിനത്തോട് അനുബന്ധിച്ച് കണയന്നൂർ താലൂക്ക് ഓഫീസിൽ സമ്മതിദായകരുടെ പ്രതിജ്ഞ നടത്തി. തൃക്കാക്കര നിയോജക മണ്ഡലം അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ഡി. വിനോദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എറണാകുളം നിയോജക മണ്ഡലം അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ പി.ടി. വേണു ഗോപാലൻ ആശംസകൾ അറിയിച്ചു. യുവ സമ്മതിദായകർക്കുള്ള വോട്ടർ തിരിച്ചറിയൽ കാർഡുകൾ, സമ്മതിദായക ദിനത്തോട് അനുബന്ധിച്ചു സെന്റ് ആൽബർട്ട്സ് എച്ച്എസ്എസിൽ നടന്ന പ്രശ്നോത്തരിയിലെ വിജയികൾക്കുള്ള മൊമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ വിതരണം ചെയ്തു.
date
- Log in to post comments