Post Category
ഐ.റ്റി.ഐ അറിയിപ്പ്
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുളള സര്‍ക്കാര്‍ എസ് റ്റി ഡി ഡി/എസ് സി ഡി ഡി /സ്വകാര്യ ഐ.റ്റി.ഐ കളില്‍ 2019 ല്‍ പ്രവേശനം നേടിയ രണ്ടു വര്‍ഷ ട്രേഡിലെ രണ്ടാം വര്‍ഷം ട്രെയിനികള്‍ക്കും, 2020 മുതല്‍ 2023 വരെയുളള കാലയളവില്‍ പ്രവേശനം നേടിയ ഒരു വര്‍ഷം, ഒന്നാം വര്‍ഷം/രണ്ടാം വര്‍ഷം, ആറുമാസം റെഗുലര്‍ പരീക്ഷ എന്നിവയില്‍ പരാജയപ്പെട്ട സപ്ലിമെന്ററി, പ്രൈവറ്റ് ട്രെയനികള്‍ക്ക് 2025 ഫെബ്രുവരി അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് സപ്ലിമെന്റ്‌റി പരീക്ഷ (വാര്‍ഷികം) പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരീക്ഷയില്‍ പങ്കെടുക്കാൻതാല്പര്യമുള്ള യോഗ്യരായ ട്രെയിനികള്‍ നിശ്ചിത മാതൃകയില്‍ അപേക്ഷയും മറ്റ് അനുബന്ധ രേഖകളും, ഫീസും സഹിതം ഫെബ്രുവരി 4 വൈകീട്ട് 5 ന് മുൻപ് കട്ടപ്പന ഐറ്റിഐയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങൾക്ക് 04868 272216.
date
- Log in to post comments