Skip to main content

അറിയിപ്പുകൾ 1

അക്കൗണ്ട്സ്  അസിസ്റ്റന്റ് ; ജോലി ഒഴിവ്

ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ട്സ്  അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. ശമ്പളം 30000 രൂപ. കൊമേഴ്സിൽ ബിരുദം. സി എ ഇന്റർമിഡിയറ്റ് അഥവാ സി എം എ ഇന്റർമിഡിയറ്റ് യോഗ്യതകളും രണ്ട് വർഷത്തെ തൊഴിൽ പരിചയവുമുള്ള 18- 41 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം  ജനുവരി 31-ന്  മുമ്പായി നേരിട്ട് ഹാജരാകണം.

മുൻഗണന റേഷൻ കാർഡിലെ അംഗങ്ങൾ മസ്റ്ററിംഗ് ചെയ്യണം

ജില്ലയിൽ എഴുപത്തി അയ്യായിരത്തിൽപരം മുൻഗണന (പിങ്ക്, മഞ്ഞ) റേഷൻ കാർഡിലെ അംഗങ്ങൾ മസ്റ്ററിംഗ് ചെയ്യാനായി അവശേഷിക്കുന്നുണ്ട്. ഉടൻ മസ്റ്ററിംഗ് ചെയ്യാത്ത പക്ഷം റേഷൻ മുൻഗണനാ വിഹിതം നഷ്ടപ്പെടും. മസ്റ്ററിംഗ് ചെയ്യാത്ത മു൯ഗണനാ റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുളളവർ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിൽ എത്തി മസ്റ്ററിംഗ് പൂർത്തിയാക്കണം. ഇനിയും മസ്റ്ററിങ്ങ് നടത്തുവാൻ കഴിയാത്തവർ ഇനിപറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. 0484 2390809,  0484 2222002 0484 2777598,  0484 2224191,  0484 2623416,  0484 2442318,  0484 2523144, 0485 2822274, 0485 2814956.

ജില്ലയിലെ മത്സ്യ ഫാം/ ഹാച്ചറി ഉടമകൾക്കായുള്ള അറിയിപ്പ് 

ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ലയിലെ മത്സ്യ ഫാമുകൾ/ ഹാച്ചറികൾ 2024-25 വർഷത്തെ ലൈസൻസ് ഫീസ് നാളിതുവരെ പുതുക്കിയിട്ടില്ലെങ്കിൽ ജനുവരി 28 ന് ആലുവ മത്സ്യഭവനിൽ വെച്ചും, ഫെബ്രുവരി മൂന്നിന് മുനമ്പം മത്സ്യഭവനിൽ വെച്ചും രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ ലൈസൻസ് പുതുക്കുന്നതിനുള്ള തുക ശേഖരിക്കുന്നതാണെന്ന് എറണാകുളം ഫിഷ് സീഡ് ഇൻസ്പെക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും, ലൈസൻസ് തുക സംബന്ധിച്ച വിവരങ്ങൾക്കും 8304952394 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം

പട്ടികജാതി വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരത്ത് വെള്ളായണിയിൽ പ്രവർത്തിച്ചു വരുന്ന അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2025 - 26 അദ്ധ്യയന വർഷം അഞ്ച്,11 ക്ലാസുകളിലേക്കും ഒഴിവുള്ള ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലേക്കും പ്രവേശനം (എസ് സി, എസ് ടി വിഭാഗത്തിലുളളവർക്കു മാത്രം) നടത്തുന്നതിന്റെ ഭാഗമായി ജനുവരി 27 മുതൽ ഫെബ്രുവരി 11 വരെ സെലക്ഷൻ ട്രയൽ സംഘടിപ്പിച്ചിട്ടുണ്ട്. നിലവിൽ നാലു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ സ്കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ (ലഭ്യമാണെങ്കിൽ) സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരേണ്ടതാണ്. 

അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസിലേയ്ക്കുള്ള പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, പതിനൊന്നാം ക്ലാസിലെ പ്രവേശനം ജില്ലാതല സംസ്ഥാനതല കായിക മത്സരങ്ങളിൽ പങ്കെടുത്ത സർട്ടിഫിക്കറ്റിൻ്റെയോ സബ് ജില്ലാ തലത്തിലെ മെഡൽ ലഭിച്ചതിന്റെയോ അടിസ്ഥാനത്തിലും സ്കിൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാബത്ത അനുവദിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യമുണ്ട്. സായ്, സ്പോർട്സ് കൗൺസിൽ മുതലായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഉയർന്ന നിലവാരത്തിലുള്ള കായിക പരിശീലന സൗകര്യമുണ്ട്. തലസ്ഥാനത്തെ മികച്ച സ്കൂളുകളിലുള്ള എല്ലാവിധ സൗകര്യങ്ങളും ശ്രീ. അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ശ്രീ. അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ, വെളളായണി, തിരുവനന്തപുരവുമായി ബന്ധപ്പെടണം. ഫോൺ: 7356075313, 9744786578 ജില്ലയിലെ സെലക്ഷൻ ട്രയൽ ഫെബ്രുവരി നാലിന് രാവിലെ എട്ടു  മുതൽ  സേക്രഡ് ഹാർട്ട് കോളേജ്, തേവര, കൊച്ചിയി ലാണ് നടത്തുന്നത്.

കാർഷിക യന്ത്രോപകരണങ്ങളുടെ സർവ്വീസ് ആന്റ് റിപ്പയറിംഗ് ക്യാമ്പ്

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കൃഷി എഞ്ചിനിയറിംഗ് വിഭാഗം സംസ്ഥാനമൊട്ടാകെ നടത്തിവരുന്ന, കാർഷിക യന്ത്രോപകരണങ്ങളുടെ സർവ്വീസ് ആന്റ് റിപ്പയറിംഗ് ക്യാമ്പുകളുടെ ഭാഗമായുള്ള, ആലങ്ങാട് ബ്ലോക്കിലെ രണ്ടാം ഘട്ട ക്യാമ്പ്, കോട്ടപ്പുറത്തുള്ള ആലങ്ങാട് എ.ഡി.എ. ഓഫീസിൽ ഫെബ്രുവരി 29-ന് രാവിലെ 10 ന് നടത്തും.  കർഷകരുടെയും കാർഷിക കൂട്ടായ്മകളുടെയും സ്വകാര്യ വ്യക്തികളുടെയും കേടുപാടകൾ സംഭവിച്ച്, പ്രവർത്തന രഹിതമായി കിടക്കുന്ന, കാർഷിക യന്ത്രസാമഗ്രികൾ ക്യാമ്പിൽ പ്രവർത്തന ക്ഷമമാക്കും.

യന്ത്രങ്ങളുടെ റിപ്പയറിംഗും മൈനർ റിപ്പയറുകൾക്ക് ആവശ്യമായ സ്പെയർ പാർട്സുകളുടെ വിലയും സൗജന്യമായിരിക്കും (പരമാവധി 1,000  രൂപ).കാർഷിക യന്ത്രങ്ങൾ റിപ്പയർ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തകൾക്കും കർഷക സംഘങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കും അതതു കൃഷിഭവനുകളുമായോ ആലങ്ങാട് എ.ഡി.എ. ഓഫീസുമായോ എറണാകുളം കാക്കനാടുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയവുമായോ ബന്ധപ്പെടുക.

ക്യാമ്പിൽ കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പിലാക്കിവരുന്ന സബ് മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ, ഡ്രിപ്പ് ഇറിഗേഷൻ എന്നീ പദ്ധതികളുടെ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഇതിനായി കർഷകൻ, ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവയും എസ്.സി./എസ്.ടി. വിഭാഗക്കാർ അംഗീകൃത ആനുകൂല്യം ലഭ്യമാകുന്നതിന് ജാതി സർട്ടിഫിക്കറ്റും ഹാജരാക്കണം. (ഫോൺ:9847529216,  9496246073, 8943198880, 9656455460).

ഇ-കൊമേഴ്സ് സംരംഭകത്വ ബോധവൽക്കരണ ഏകദിന വർക്ഷോപ്പ് 

സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (കീഡ്) ഇ-കൊമേഴ്സ്  വിഷയത്തിൽ ഏകദിന സംരംഭകത്വ ബോധവത്കരണ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകർക്കായി ജനുവരി 31 ന് കളമശേരിയിലുള്ള കീഡിന്റെ ക്യാമ്പസിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഫ്ലിപ്കാർട്ട്,  ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സ്, ഗവ ഇ മാർക്കറ്റ് പ്ലേസ്  പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകൾ ആണ് ഉൾപെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ http://kied.info/training-calender/ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ജനുവരി 29-ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വർക്ക്ഷോപ്പ് സൗജന്യമായതിനാൽ തിരെഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/ 2550322/9188922785.

സ്കോൾ - കേരള  " ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീ സ്കൂൾ മാനേജ്മെന്റ്" കോഴ്സ് അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ-കേരള മുഖാന്തിരം തെരഞ്ഞടുക്കപ്പെട്ട സ്കൂളുകളിൽ സംഘടിപ്പിക്കുന്ന " ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീ സ്കൂൾ മാനേജ്മെന്റ്" കോഴ്സ് ആദ്യ ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി /തത്തുല്യ കോഴ്സിൽ വിജയം. ഉയർന്ന പ്രായപരിധി 45 വയസ്. നിലവിൽ വിവിധ വകുപ്പുകളിൽ ആയമാരായി സേവനം അനുഷ്ഠിക്കുന്നവർക്ക് ഉയർന്ന പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം. നിർദ്ദിഷ്ട യോഗ്യതയുള്ളവർ www.scolekerala.org വെബ്സൈറ്റ് മുഖേന പിഴ കൂടാതെ ഫെബ്രുവരി 10 വരെയും 100 രൂപ പിഴയോടെ ഫെബ്രുവരി 15 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ ജില്ലാഓഫീസിൽ / സംസ്ഥാന ഓഫീസിൽ സ്പീഡ് / രജിസ്റ്റേഡ് തപാൽ മാർഗമോ നേരിട്ടോ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ ജില്ലാ ഓഫീസിലെ 0484-2377537, 9447913820 ഫോൺനമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കളമശ്ശേരി വനിത ഐ.ടി.ഐ- സപ്ലിമെന്ററി പരീക്ഷ 

ഐ.ടി.ഐ -ൽ 2019- 2021 സെഷനിൽ പ്രവേശനം നേടിയ രണ്ട് വർഷ ട്രേഡുകളിലെ രണ്ടാം വർഷ ട്രെയ്നികളിൽ നിന്നും, 2020 മുതൽ 2023 വരെയുളള കാലയളവിൽ പ്രവേശനം നേടിയ ഒരു വർഷ, ഒന്നാം വർഷ, രണ്ടു വർഷ ട്രേഡുകളിലെ റഗുലർ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രെയിനികളിൽ നിന്നും സപ്ലിമെന്ററി പരീക്ഷയ്ക്കുളള അപേക്ഷ ക്ഷണിച്ചു. ഇനിയും പരീക്ഷ എഴുതി പാസാകാനുളളവർ ഫെബ്രുവരി ആറിനകം നേരിട്ട് ഹാജരായി ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് – 0484 2544750.

date