Skip to main content

വർണം ചിത്രരചനാമത്സരം: സി.എസ് നവീന്  ഒന്നാം സമ്മാനം 

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, കടമ്പ്രയാർ ടൂറിസം ഡെസ്റ്റിനേഷൻ കമ്മിറ്റിയും ഇന്ത്യാ ടൂറിസവുമായി ചേർന്നു വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വർണം 2025 ചിത്രരചന മൽസരത്തിൽ പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സി എസ് നവീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ എം എസ് അമൻജിത്, തലക്കോട്  സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എം എം മർഫി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ജില്ലാ ഡെവലപ്മെന്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡിഎംസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം രേഷ്മ യു രാജ് അധ്യക്ഷയായി. ഡിറ്റിപിസി സെക്രട്ടറി ലിജോ ജോസഫ്, ബിജു മാത്യു, എൻ കെ ജിബി, റെജി ഇല്ലിക്കപറമ്പിൽ, സുനിൽ തിരുവാണിയൂർ, ജോഷി ജോർജ്, ടി എ കുമാരൻ, എസ് വിജയകുമാർ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും മെമൻ്റോയും പങ്കെടുത്ത മുഴുവൻ പേർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

date