Skip to main content

കൊച്ചിയുടെ സൗന്ദര്യം നുകർന്നു യുവജന യാത്ര 

കൊച്ചി യൂത്ത് ഹോസ്റ്റലിൽ  നടക്കുന്ന പതിനാറാമത് ഗോത്രവർഗ്ഗ യുവജന സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ഗഡ്ചിറോളി , മൊഹല്ല, മണ്ണൂർ അംബാഗർഹ് ചൗക്കി , കാങ്കർ, ദന്തെവാഡ ,പശ്ചിമ സിങ്മ്പും  എന്നീ ജില്ലകളിൽ നിന്നുള്ള 200 ഓളം വരുന്ന യുവതി- യുവാക്കൾ കൊച്ചി മറൈൻ ഡ്രൈവ്, റീജിയണൽ സ്പോർട് സെൻറർ, വാട്ടർ മെട്രോ, പുതുവൈപ്പ് ബീച്ച് എന്നിവിടങ്ങൾ  സന്ദർശിച്ചു.

 വാട്ടർ മെട്രോ അവർക്ക് നവ്യാനുഭവം പകർന്നു.  കൊച്ചിയുടെ പൊതു ഗതാഗത സംവിധാനങ്ങളെക്കുറിച്ചും ജല മാർഗ്ഗങ്ങളെ കുറിച്ചും മനസ്സിലാക്കാൻ കഴിഞ്ഞു. റീജിയണൽ സ്പോർട് സെന്ററിൽ നടന്ന സൗഹൃദ ഫുട്ബോൾ ബാഡ്മിൻറൺ  മത്സരങ്ങളിൽ  അവർ പങ്കാളികളായി. നഗര സൗന്ദര്യം വിളിച്ചോതുന്ന മറൈൻ ഡ്രൈവും സന്ദർശിച്ചു. പുതുവൈപ്പ് ബീച്ചിലെ സൂര്യാസ്തമയം അവരുടെ സന്ദർശനത്തിന്റെ മാറ്റുകൂട്ടി. കൊച്ചിയുടെ സൗന്ദര്യം വളരെ പുതുമയാർന്നതാണെന്ന് ഗഡ്ചിറോളിയിൽ നിന്നും വന്ന മമത ബി ഹിചാരി അഭിപ്രായപ്പെട്ടു.

date