Skip to main content

ഭക്ഷ്യമന്ത്രി അനുശോചിച്ചു

കേരളം കണ്ട മികച്ച ഭരണകര്‍ത്താക്കളില്‍ ഒരാളും മാവേലി മന്ത്രി എന്ന പേരില്‍ ജനാധിപത്യ കേരളത്തില്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയ പ്രഗത്ഭമതിയുമായിരുന്നു.  ഇ.ചന്ദ്രശേഖരന്‍ നായര്‍ എന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അനുസ്മരിച്ചു.

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി എന്ന നിലയില്‍ ചന്ദ്രശേഖരന്‍ നായരുടെ ഭരണപാടവം എന്നും സ്മരിക്കപ്പെടും. അദ്ദേഹം നടപ്പിലാക്കിയ മാവേലി സ്റ്റോറുകള്‍ പൊതുവിതരണ രംഗത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഏറ്റവും വലിയ ഇടപെടലായിരുന്നു.  ഇന്‍ഡ്യക്കാകെ  മാതൃകയാണ് മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം.  

നേട്ടങ്ങളോടൊപ്പം തന്നെ വിനയം, ലാളിത്യം എന്നിവയുടെ പര്യായമായി മാറിയ വ്യക്തിത്വത്തിന്റെ ഉടമയായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്.

അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണെന്നും നിര്യാണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.

പി.എന്‍.എക്‌സ്.5086/17

date