അറിയിപ്പുകൾ 1
അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സുകളില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി റഗുലര്‍ പാര്‍ടൈം ബാച്ചുകളിലേക്ക് എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഫോണ്‍: 7994926081.
പരിശീലനം ഇന്ന് (28)
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്ക് ശേഖരണത്തില്‍ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഏകദിന പരിശീലനം. കാക്കനാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഇന്നു (28) രാവിലെ 10.30 ന്. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡയറക്ടര്‍ മുഖ്യ പ്രഭാഷണം നടത്തും. വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഭൗതിക ശാസ്ത്ര ദേശീയ സമ്മേളനം ജനുവരി 30, 31 തീയതികളില്‍ മഹാരാജാസ് കോളേജില്‍
സൈദ്ധാന്തിക ഭൗതിക ശാസ്ത്രത്തിലുള്ള ദേശീയ സമ്മേളനം ജനുവരി 30, 31 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നടത്തും.
മഹാരാജാസ് കോളേജ് ഫിസിക്സ് വിഭാഗവും കൊച്ചിന്‍ യൂണിവേഴ്സിറ്റി മുന്‍ ഗവേഷണ വിദ്യാര്‍ത്ഥികളും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ ബാബു ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രപഞ്ചശാസ്ത്രം, നോണ്‍ ലീനിയര്‍ ഡൈനാമിക്സ്, ക്വാണ്ടം ഫീല്‍ഡ് തിയറി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ സൈദ്ധാന്തിക ഭൗതിക ശാസ്ത്ര വിഷയങ്ങളില്‍ പ്രഗത്ഭര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കേരളത്തിനകത്തും പുറത്തുമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്നുള്ള വിഷയ വിദഗ്ധരും 150 ഓളം പി ജി, ഗവേഷക വിദ്യാര്‍ഥികളും പങ്കെടുക്കും.
- Log in to post comments