Skip to main content

ജില്ലാ സൈനികക്ഷേമ ഓഫീസ് പ്രൊപ്പോസല്‍ ക്ഷണിച്ചു

വിമുക്തഭടന്മാര്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പുനരിധിവാസ പരിശീലനത്തിന് പരിശീലനം നടത്തുന്ന സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു. ജില്ലയില്‍ പരിശീലനം നടത്താന്‍ തയ്യാറുള്ള സ്ഥാപനങ്ങള്‍ പരിശീലന പരിപാടിയുടെ പേര്, ദൈര്‍ഘ്യം, സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനം, കോഴ്‌സ് നടത്താന്‍ വേണ്ട കുറഞ്ഞ ട്രെയിനികളുടെ എണ്ണം, ഒരു ട്രെയിനിക്ക് വേണ്ട ഫീസ് എന്നീ വിശദാംശങ്ങള്‍ അടങ്ങിയ പ്രൊപ്പോസല്‍ 2025 മാര്‍ച്ച് 31-ന് മുമ്പായി
അയക്കണം. പരിശീലന പരിപാടിയുടെ ദൈര്‍ഘ്യം ആറ് മാസത്തില്‍ താഴെ ആയിരിക്കണം. ഓരോ ട്രെയിനിക്കും വേണ്ട ഫീസ് 30,000 രൂപയില്‍ കവിയരുത്.
വിലാസം:ജില്ലാ സൈനികക്ഷേമ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട്,
എറണാകുളം -682030 
ഫോണ്‍: 0484 2422239

date