Skip to main content

തദ്ദേശവാർഡ് വിഭജനം: സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് 30 ന് 

എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച് ലഭിച്ചിട്ടുളള പരാതികളിൽ ജില്ലാതല ഹിയറിംഗ് ജനുവരി 30 ന് രാവിലെ 9 മുതൽ കളക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ നടക്കും. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ മുമ്പാകെയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകെയും നേരിട്ടോ രജിസ്ട്രേഡ് പോസ്റ്റ് മുഖാന്തിരമോ 2024 ഡിസംബർ 4 വരെ ലഭിച്ചിട്ടുളള ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാരെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കൂ. മാസ് പെറ്റീഷൻ നൽകിയിട്ടുളളവരിൽ നിന്നും ഒരു പ്രതിനിധിയെ  മാത്രമേ അനുവദിക്കൂ. 

ഓരോ തദ്ദേശസ്ഥാപനത്തിനും നൽകിയിട്ടുളള സമയക്രമം: 

ഇടപ്പളളി. കോതമംഗലം, പാമ്പാക്കുട എന്നീ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളും തൃക്കാക്കര, തൃപ്പൂണിത്തുറ, അങ്കമാലി, മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നീ മുൻസിപ്പാലിറ്റികളും കൊച്ചി കോർപ്പറേഷനും അശമനൂർ, രായമംഗലം ഗ്രാമപഞ്ചായത്തുകളും -  രാവിലെ 9 ന്

മൂവാറ്റുപുഴ, അങ്കമാലി, വടവുകോട്, പറവൂർ, പാറക്കടവ് എന്നീ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളും കോതമംഗലം, മരട്, പെരുമ്പാവൂർ, ആലുവ, പിറവം എന്നീ മുൻസിപ്പാലിറ്റികളും -  രാവിലെ 11 ന് 

ആലങ്ങാട്, കൂവപ്പടി, മുളന്തുരുത്തി, വാഴക്കുളം, വൈപ്പിൻ, പള്ളുരുത്തി എന്നീ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളും കളമശ്ശേരി, നോർത്ത് പറവൂർ, ഏലൂർ എന്നീ മുൻസിപ്പാലിറ്റികളും അശമനൂർ, രായമംഗലം ഗ്രാമപഞ്ചായത്തുകൾ ഒഴികെ – ഉച്ചയ്ക്ക് ശേഷം രണ്ടിന്

date