Skip to main content

മന്ത്രി കെ. രാജു അനുശോചിച്ചു

മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തിലൂടെ നഷ്ടമായത് കാരണവസ്ഥാനത്തുള്ള നല്ലൊരു രാഷ്ട്രീയ ഗുരുനാഥന്‍ കൂടിയാണെന്ന് വനം വകുപ്പുമന്ത്രി അഡ്വ. കെ. രാജു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.  കൊല്ലം ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും നിയമസഭാ സമാജികന്‍ എന്ന നിലയില്‍ അദ്ദേഹം വിവിധ മണ്ഡലങ്ങളെ പ്രതിനിധികരിച്ചപ്പോഴും അടുത്തിടപഴകാനും ആത്മബന്ധം സ്ഥാപിക്കാനും കഴിഞ്ഞു.  പൊതു പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ നല്ല മാതൃകകള്‍ അദ്ദേഹത്തില്‍ നിന്ന് പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.

ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹം എന്നും പാവങ്ങളുടെ പക്ഷത്തായിരുന്നു.  കൈകാര്യം ചെയ്ത വകുപ്പുകളിലെല്ലാം ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.  ഇന്ന് കേരളം വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പല പദ്ധതികളും അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.  മാവേലി സ്റ്റോറുകളും ഓണക്കാലത്ത് കച്ചവടക്കാരുടെ അമിതചൂഷണം അവസാനിപ്പിക്കുന്നതിനായി അദ്ദേഹം കൊണ്ടുവന്ന ഓണച്ചന്ത എന്ന ആശയവും ഇന്നും കേരളം പിന്തുടരുന്ന എക്കാലത്തെയും മികച്ച മാതൃകകളാണെന്നും മന്ത്രി അനുസ്മരിച്ചു.  

പി.എന്‍.എക്‌സ്.5087/17

date