Skip to main content

അക്ഷയ സംരംഭകർക്കായുള്ള ഏകദിന പരിശീലന പരിപാടി

എറണാകുളം ജില്ലയിലെ മുഴുവൻ അക്ഷയ സംരംഭകരെയും ഉൾപ്പെടുത്തി രണ്ടു ബാച്ചുകളായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ല പ്രൊജക്റ്റ്‌ മാനേജർ ചിഞ്ചു സുനിൽ സ്വാഗതം ആശംസിച്ചു. ജയശ്രീ പ്രാർത്ഥന ഗാനം ആല പിച്ചു.

കെ എസ് ഇ ബിയുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും ഓൺലൈൻ ആയി അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിക്കേണ്ട വിവരങ്ങൾ കെ എസ് ഇ ബി പരിശീലകരായ പി. അൻവർ, ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വിശദീകരിച്ചു.

എൽ ഐ സി പുതിയതായി ആരംഭിച്ച സ്കീമുൾ എങ്ങനെ അക്ഷയ കേന്ദ്രങ്ങൾ വഴി നടപ്പിലാക്കാം എന്നത് സംബന്ധിച്ച വിശദമായ ക്ലാസ്സ്‌ ഡെവലപ്പ്മെന്റ് ഓഫീസർ ആയ ശ്രീകുമാർ നയിച്ചു. എൽ ഐ സി കലൂർ സീനിയർ ബ്രാഞ്ച് മാനേജർ കെ ആ ർ പ്രസാദ് ആമുഖ പ്രഭാഷണം നടത്തി. ഡെവലപ്മെന്റ് ഓഫീസർ പൗർണമി, ചഞ്ചൽ എന്നിവരും പങ്കെടുത്തു.

അഡ്വാൻസ് ഇൻ്റർഫേസ് ഇൻഫർമേഷൻ സിസ്റ്റം സംബന്ധിച്ച് സംരംഭകരുടെ സംശയങ്ങൾക്ക് അക്ഷയ കോ ഓഡിനേറ്റർ ജിൻസി മറുപടി നൽകി.

അക്ഷയ സംരംഭകരോടൊപ്പം അക്ഷയ ജില്ലാ ഓഫീസ് ജീവനക്കാരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.

date