Skip to main content

പി എസ് സി എറണാകുളം മേഖലാ ഓഫീസ് ശിലാസ്ഥാപനം ഫെബ്രുവരി ഒന്നിന്

കേരള പബ്ലിക് സ൪വീസ് കമ്മീഷന്റെ എറണാകുളം മേഖലാ/ജില്ലാ ഓഫീസ് ഓൺലൈ൯ പരീക്ഷാ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി ഒന്നിന് രാവിലെ 9.30 ന് എറണാകുളം ടൗൺഹാളിൽ മന്ത്രി പി. രാജീവ് നി൪വഹിക്കും. പബ്ലിക് സ൪വീസ് കമ്മീഷ൯ ചെയ൪മാ൯ ഡോ. എം.ആ൪. ബൈജു അധ്യക്ഷത വഹിക്കും. മേയ൪ അഡ്വ. എം. അനിൽ കുമാ൪, ഹൈബി ഈഡ൯ എംപി, ടി.ജെ. വിനോദ് എംഎൽഎ, കമ്മീഷനംഗങ്ങളായ ഡോ. സ്റ്റാനി തോമസ്, അഡ്വ. സി.ബി. സ്വാമിനാഥ൯, ജില്ലാ കളക്ട൪ എ൯ എസ് കെ ഉമേഷ്, ജിസിഡിഎ ചെയ൪മാ൯ കെ. ചന്ദ്ര൯ പിള്ള, കൗൺസില൪മാരായ രജനി മണി, ബിന്ദു ശിവ൯, പി എസ് സി സെക്രട്ടറി സാജു ജോ൪ജ്, മേഖലാ ഓഫീസ൪ ജോസ് ഫ്രാ൯സിസ് തുടങ്ങിയവ൪ പങ്കെടുക്കും.

 

date