സ്ട്രീം എക്സ്പെർട്ടുകളെ ആവശ്യമുണ്ട്
സമഗ്ര ശിക്ഷ കേരളയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ചേർന്ന് ജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന സ്ട്രീം പ്രോജക്ടിലേക്ക്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ ശാസ്ത്ര സാങ്കേതിക മേഖലകളിൽ വൈദഗ്ധ്യവും അധ്യാപക മികവും പ്രവൃത്തി പരിചയവുമുളള സ്ട്രീം എക്സ്പെർട്ടുകളെ ആവശ്യമുണ്ട്. സ്ട്രീം ഹബ് ഇന്നവേഷ൯ ലാബുകളെ പ്രവർത്തിപ്പിക്കുക അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകുക തുടങ്ങിയവയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ.
രണ്ട് ഒഴിവുകളാണ്. (മേഖല ഒന്ന് - ആലുവ, നോർത്ത് പറവൂർ, വൈപ്പി൯, എറണാകുളം ബി ആർ സി കൾ, മേഖല രണ്ട് - അങ്കമാലി, പെരുമ്പാവൂർ, കൂവപ്പടി, ബിആർസികൾ) തിരഞ്ഞെടുക്കപ്പെടുന്നവർ എറണാകുളം ജില്ലയിലെ മേൽപറഞ്ഞ മേഖലകളിലാണ് പ്രവർത്തിക്കേണ്ടി വരിക. താത്പര്യമുളളവർ ബയോഡാറ്റ സഹിതം cv@stream.net.in ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി മൂന്ന്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8921991106.
- Log in to post comments